Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cashew Corruption

കശുവണ്ടി അഴിമതിക്കേസ്: പ്രതികളുടെ അപ്പീല്‍ മാറ്റി

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി അ​​​പാ​​​ക​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി മാ​​​റ്റി.

കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി സിം​​​ഗി​​​ള്‍ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ​​​തെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​രോ​​​പി​​​ച്ച് ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ മു​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും എം​​​ഡി കെ.​​​എ. ര​​​തീ​​​ഷും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ കെ. ​​​ന​​​ട​​​രാ​​​ജ​​​ന്‍, പി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഹ​​​ര്‍ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യി​​​ലെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​മോ​​​യെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണു കോ​​​ട​​​തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. ഒ​​​ട്ടേ​​​റെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ ഒ​​​രു അ​​​പ്പീ​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​കു​​​മോ​​​യെ​​​ന്നു​​​മു​​​ള്ള നി​​​യ​​​മ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ന്ന​​​യി​​​ച്ചു.
തു​​​ട​​​ര്‍ന്നാ​​​ണ് ഹ​​​ര്‍ജി മാ​​​റ്റി​​​യ​​​ത്.

Latest News

Corehub Up